'അവനൊരു ഓസ്കാര്‍ കൊടുക്കണം'; ഫാൻസി ഡ്രസ് മത്സരത്തിന് ഒട്ടകപ്പക്ഷിയുടെ വേഷമിട്ട് വിദ്യാര്‍ഥി, സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വിഡിയോ
പ്രകടനം കണ്ട് മറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ചിരിയടക്കാനായില്ല

പത്തനംതിട്ട:സ്കൂളുകളില്‍ കുട്ടികളുടെ ഏത് മത്സരമായാലും കാണാന്‍ നിരവധി പേരുണ്ടാകും. പ്രത്യേകിച്ച് ഫാന്‍സി ഡ്രസ് മത്സരത്തിന്. പത്തനംതിട്ടയിലെ അടൂരിലെ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഒരു ഫാന്‍സി ഡ്രസ് മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി ഒട്ടകപക്ഷിയുടെ വേഷമാണ് ധരിച്ചെത്തിയത്. വിദ്യാര്‍ഥിയുടെ രസകരമായ പ്രകടനം കണ്ട് മറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വരെ ചിരിയടക്കാനായില്ല. വിഡിയോ ഇന്‍സ്റ്റഗ്രാമിലും പെട്ടന്ന് വൈറലായി. ആർ കൈലാഷ് എന്നയാള്‍ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ 30 മില്യണ്‍ പേരാണ് കണ്ടത്. വിദ്യാര്‍ഥിയുടെ ചലനങ്ങളും ബലൂണ്‍ കൊണ്ടുള്ള മുട്ടയിടലുമെല്ലാം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.അധ്യാപകന്‍റെ സഹായത്തോടെയാണ് വിദ്യാര്‍ഥി സ്റ്റേജിലൂടെ നടക്കുന്നത്.
ആഗസ്ത് 12 ന് ഷെയര്‍ ചെയ്ത വിഡിയോക്ക് ഇതിനോടകം തന്നെ ഏഴ് ലക്ഷത്തിലധികം ലൈക്കുകളും ആയിരത്തിലധികം കമന്‍റുകളും ലഭിച്ചിട്ടുണ്ട്.കുട്ടിക്കൊരു ഓസ്കാര്‍ അവാര്‍ഡ് നല്‍കണമെന്നായിരുന്നു ഒട്ടുമിക്ക പേരുടെയും കമന്‍റ് .
Adjust Story Font
16

