Quantcast

കരിങ്കൽഭിത്തിക്കുള്ളിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി, വേണ്ടി വന്നത് അഞ്ചു മണിക്കൂർ

മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടി വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-05 16:06:32.0

Published:

5 March 2022 3:48 PM GMT

കരിങ്കൽഭിത്തിക്കുള്ളിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി, വേണ്ടി വന്നത് അഞ്ചു മണിക്കൂർ
X

കടപ്പുറത്തെ കരിങ്കൽഭിത്തിക്കുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ കരിങ്കല്ലിനിടയിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെയാണ് അഞ്ചു മണിക്കൂറിലേറെ സമയത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ രക്ഷപ്പെടുത്തിയത്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കൽഭിത്തിക്കുള്ളിൽ അകപ്പെട്ടിരുന്നത്. അഞ്ച് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടി വീഴുകയായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല.

An eight-year-old boy was rescued after a five-hour rescue operation after he was trapped in a gravel beach near Vadakara Muttungal Kakkat Masjid

TAGS :

Next Story