Quantcast

മരത്തിന്റെ കൊമ്പൊടിഞ്ഞുവീണു; പൊന്മുടി റൂട്ടിൽ ഗതാഗതതടസം

ഇലക്ട്രിക് പോസ്റ്റിൽ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 July 2023 9:32 AM GMT

ponmudi traffic
X

തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ മരത്തിൻെറ കൊമ്പൊടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. പൊന്മുടി ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് മരക്കൊമ്പ് വീണത്. അരമണിക്കൂറിലേറെയായി ഗതാഗതം തടസ്സപ്പെട്ടു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അതേസമയം, സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർകോട്ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ തീവ്രമാകാൻ സാധ്യതയുണ്ട്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

TAGS :

Next Story