ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്: ഇടനിലക്കാരൻ വിൽസൺ പരാതിക്കാരനായ അനീഷിനെ വിളിച്ചു; ഒത്തുതീർപ്പ് സംഭാഷണം മീഡിയവണിന്
പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് വിൽസൺ അനീഷിനോട് പറഞ്ഞു

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇടനിലക്കാരൻ വിൽസൺ, അനീഷ് ബാബുവിനോട് നേരിൽ കാണാൻ ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് സംഭാഷണം മീഡിയവണിന്. പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് വിൽസൺ അനീഷിനോട് പറഞ്ഞു.
കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ അനീഷ് രംഗത്തെത്തിയിരുന്നു. ഇഡി അസി. ഡയറക്ടർ ശേഖറിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നും രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് മീഡിയവണിനോട് പറഞ്ഞിരുന്നു.
കേസില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് വിജിലന്‍സ്. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലൻസിന് ലഭിച്ചു. പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൊച്ചി സോണൽ ഓഫീസിനോട് ഇഡി ഡയറക്ടർ റിപ്പോർട്ട് തേടിയിരുന്നു.
Adjust Story Font
16

