Quantcast

'സാറേ എന്‍റെ പോക്കറ്റിൽ നിർബന്ധമായി വച്ചതാണ്': കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥന്‍റെ പ്രതികരണം

സബ് രജിസ്ട്രാർ ഓഫിസിലെ ഓഫീസ് അസിസ്റ്റന്‍റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ, രജിസ്ട്രാർ എൻ റീന എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    14 Jun 2023 2:38 PM GMT

bribery caught by vigilance in kollam
X

കൊല്ലം: കുണ്ടറയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാറും ഓഫിസ് അസിസ്റ്റന്‍റും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാർ ഓഫിസിലെ ഓഫീസ് അസിസ്റ്റന്‍റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ, രജിസ്ട്രാർ എൻ റീന എന്നിവരാണ് പിടിയിലായത്.

ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനോട് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഒരു പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് 1500 രൂപയാണ് ആവശ്യപ്പെട്ടത്. മൂന്ന് പ്രമാണം രജിസ്റ്റർ ചെയ്യുന്നത് 4500 രൂപ ചോദിച്ചു. അതിൽ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. സുരേഷ് കുമാറിന്‍റെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. എന്നാല്‍ 'ഞാൻ എടുത്തതല്ല എന്‍റെ പോക്കറ്റിൽ നിർബന്ധമായി വച്ചതാണ്, ഞാന്‍ നിരപരാധിയാണ്' എന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെട്ടത്.



TAGS :

Next Story