ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്ക് ആശ്വാസമായി 'ബ്രിഡ്ജ് ഓഫ് ഹോപ്പ്'
തിരുവനന്തപുരം പേട്ട പള്ളിമുക്ക് പ്രവർത്തിക്കുന്ന സെറാഫിക് പ്ലേയ് ആൻഡ് ലേർണിംഗ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പരിപാടിയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി ബാബുരാജ് വിശിഷ്‌ടാതിഥിയായി

തിരുവനന്തപുരം: വർധിച്ചു വരുന്ന ഭിന്നശേഷി കുടുംബങ്ങളിലെ ആത്മഹത്യയും അവകാശലംഘനങ്ങളും മുൻനിർത്തി ലോകഭിന്നശേഷി ദിനത്തിൽ രക്ഷകർത്താക്കളും തെറാപ്പിസ്റ്റും സ്കൂൾ അധികൃതരും ഒത്തുകൂടി. തിരുവനന്തപുരം പേട്ട പള്ളിമുക്ക് പ്രവർത്തിക്കുന്ന സെറാഫിക് പ്ലേയ് ആൻഡ് ലേർണിംഗ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പരിപാടിയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി ബാബുരാജ് വിശിഷ്‌ടാതിഥിയായി.
ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങളും ഗവണ്മെന്റ് പദ്ധതികളും ഉൾകൊള്ളുന്ന 'അൻപ്' കൈപ്പുസ്തകം നൽകി. ഇൻക്ലൂസിവ് എഡ്യൂക്കേഷൻ പ്രാവർത്തികമാക്കാൻ മാതാപിതാക്കളുടെ പങ്കാളിത്തം വലുതാണെന്നും പൊതുസ്ഥലങ്ങളിൽ ക്ലാസ് എടുക്കാൻ രക്ഷകർത്താക്കൾ മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സീനിയർ സൈക്കോളജിസ്റ്റും 'Together We Can' ന്റെ സ്ഥാപകയുമായ ഡോ. സീമ ഗിരിജ ലാൽ, ഹൈകോർട്ട് അഭിഭാഷകയും ഓട്ടിസ്റ്റിക് ആയ 17കാരന്റെ അമ്മയുമായ അഡ്വ. പ്രീത എസ് ചന്ദ്രൻ, സെറാഫിക് സ്ഥാപകയും ഓട്ടിസ്റ്റിക് ആയ 13കാരന്റെ അമ്മയുമായ പി.എ റസീന എന്നിവർ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത സപ്പോർട്ട് സിസ്റ്റത്തെ പറ്റി പറഞ്ഞപ്പോൾ സദസിനു പ്രതീക്ഷയുടെ സന്ദേശമായി. നവംബർ 30നു തിരുവനന്തപുരം സ്റ്റാറ്റ്യൂ TCC ഹാളിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം സൂരജ് ന്റെ 'ട്രൂ കളേഴ്സ് ഓഫ് ഇൻക്ലൂഷൻ' എന്ന പെയിന്റിംഗ് കുട്ടികൾ കമ്മിഷണർക്കു സമ്മാനിച്ചു.
Adjust Story Font
16

