Quantcast

'ആരാധനാലയങ്ങൾ വിശ്വാസികൾക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥലം'- ശബരിമലയിൽ നിലപാട് മയപ്പെടുത്തി ബൃന്ദ കാരാട്ട്

ആരാധനാലയങ്ങൾ എന്ന വ്യത്യാസമില്ലാതെ ലിംഗസമത്വം എല്ലായിടത്തും പാലിക്കണമെന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ മുൻ നിലപാട്

MediaOne Logo

Web Desk

  • Updated:

    2022-04-08 12:14:13.0

Published:

8 April 2022 12:13 PM GMT

ആരാധനാലയങ്ങൾ വിശ്വാസികൾക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥലം- ശബരിമലയിൽ നിലപാട് മയപ്പെടുത്തി ബൃന്ദ കാരാട്ട്
X

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട മുൻനിലപാട് മയപ്പെടുത്തി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആരാധനാലയങ്ങൾ വിശ്വാസികൾക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥലമാണെന്ന് ബൃന്ദ പറഞ്ഞു. ശബരിമല വിഷയം വൈകാരികമായതിനാൽ ചർച്ച ചെയ്തുവേണം പരിഹരിക്കാനെന്നും അവർ പറഞ്ഞു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൃന്ദ.

ചർച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണിത്. ശബരിമലയിൽ പോകാനുള്ള സ്ത്രീകളുടെ അവകാശത്തെ ശരിവയ്ക്കുകയാണ് സുപ്രിംകോടതി ചെയ്തത്. സംസ്ഥാന സർക്കാർ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളിൽ പലതരത്തിലുള്ള വികാരങ്ങൾ നിലനിൽക്കുന്നുളുണ്ട്. അതേക്കുറിച്ചെല്ലാമുള്ള ചർച്ചയുണ്ടാകണം. വിശ്വാസികളായ സ്ത്രീകളുടെ ന്യായമായ അവകാശത്തെക്കുറിച്ചും ചർച്ചയുണ്ടാകണമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

ലിംഗസമത്വം എല്ലായിടത്തും പാലിക്കണമെന്നായിരുന്നു സി.പി.എമ്മിന്റെയും ബൃന്ദ കാരാട്ടിന്റെയും മുൻ നിലപാട്. ഇക്കാര്യത്തിൽ ആരാധനാലയങ്ങളെന്നോ മറ്റോ ഉള്ള വ്യത്യാസമില്ല. ശബരിമല വിഷയത്തിലും അത്തരത്തിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നായിരുന്നു സി.പി.എം നിലപാട്.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേരള ഘടകത്തിന്റെ അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിക്കു മുന്നിലെത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം വോട്ട് കുറയാൻ കാരണമായിരുന്നുവെന്നാണ് ഇതിൽ പറഞ്ഞിരുന്നത്. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ബൃന്ദയുടെ പ്രതികരണമെന്നാണ് കരുതപ്പെടുന്നത്.

Summary: 'Places of worship should be reserved for believers', Brinda Karat softens her stance on Sabarimala women entry

TAGS :

Next Story