Quantcast

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍

പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    5 March 2022 6:59 AM IST

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍
X

കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിലെ 7 വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ 2 സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിദ്യാർഥികൾ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആറും അമ്പലത്തറ സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ഇരയായ മൂന്നു പെൺകുട്ടികളുടെ പരാതിയിൽ അറസ്റ്റിലായ മാധവൻ, മണി എന്നിവരെ കൂടാതെ ഒരാൾക്കെതിരെയും പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. ഏഴ് വിദ്യർഥികളാണ് പീഡനത്തിന് ഇരയായത്. വ്യത്യസ്ത സമയങ്ങളിലായാണ് ഏഴ് വിദ്യാർഥികളും പീഡിപ്പിക്കപ്പെട്ടതെന്നാണ് സൂചന.

TAGS :

Next Story