മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനം; വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു
മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം

തിരുവനന്തപുരം: മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനത്തെതുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം.
പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത് ശനിയാഴ്ച. ലൈസോൾ എടുത്ത് കുടിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൊള്ളലേറ്റതായി ആശുപത്രി അതികൃതർ.
Next Story
Adjust Story Font
16

