Quantcast

വീടിന് പുറത്ത് അമ്മിക്കല്ലും കോടാലിയും, മുഖം വികൃതമാക്കി; കോട്ടയത്തേത് അതിക്രൂര കൊലപാതകം

മുൻ ജീവനക്കാരനായ അസം സ്വദേശി സംശയമുനയിൽ

MediaOne Logo

Web Desk

  • Updated:

    2025-04-22 05:29:30.0

Published:

22 April 2025 10:48 AM IST

വീടിന് പുറത്ത് അമ്മിക്കല്ലും കോടാലിയും, മുഖം വികൃതമാക്കി; കോട്ടയത്തേത് അതിക്രൂര കൊലപാതകം
X

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.ഇന്ന് രാവിലെ വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിന്‍റെയും ഡോക്ടറായ മീരയുടെയും മൃതദേഹം വീട്ടിനുള്ളില്‍ ആദ്യം കണ്ടെത്തിയത്. രണ്ടുമുറികളില്‍ രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. വിജയകുമാറിന്‍റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമാണ് കണ്ടത്.

ഇരുവരുടെയും മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്.പണം തട്ടിയ കേസില്‍ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


TAGS :

Next Story