Quantcast

കോട്ടയത്ത് ബി.എസ്.പി പ്രവർത്തകന്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.എസ്.പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-03-05 10:06:59.0

Published:

5 March 2023 3:29 PM IST

BSP, Kottayam, ബിഎസ്പി, കോട്ടയം, കൊലപാതകം
X

കോട്ടയം: തിരുവഞ്ചൂരിൽ ബി.എസ്.പി പ്രവർത്തകനെ കൊലപ്പെടുത്തി. തിരുവഞ്ചൂർ വന്നല്ലൂർകര കോളനിയിലെ ഷൈജുവാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രദേശവാസികളായ രണ്ട് പേരെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബി.എസ്.പിയുടെ പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ മുറിവുകളും അടിയേറ്റ പാടുകളുമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ അനുമാനം. ഇന്ന് പുലര്‍ച്ചെയാണ് തിരുവഞ്ചൂർ പോളക്കരയിലെ ലക്ഷം വീട് കോളനിയിലെ ഒരു വീടിന് മുന്നില്‍ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റര്‍ ഒട്ടിക്കാന്‍ ഷൈജു ഈ പ്രദേശത്ത് എത്തിയതായാണ് ബി.എസ്.പി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അതിന് ശേഷം ഷൈജുവിനെ കണ്ടിരുന്നില്ല. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.എസ്.പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

TAGS :

Next Story