Quantcast

നടുവൊടിക്കും സീറ്റുകള്‍ക്ക് വിട; ജന്‍ശതാബ്ദിയില്‍ ബക്കറ്റ് ടൈപ്പ് സീറ്റുകള്‍ തിരികെയെത്തും

ചെന്നൈയിലെ ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പുതിയ കോച്ചുകളിലെ ബെഞ്ച് പോലെയുള്ള സീറ്റുകള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2026 5:56 PM IST

bucket type seats in jan shatabdi express train
X

തിരുവനന്തപുരം: യാത്രക്കാരുടെ വ്യാപക പരാതിക്ക് പിന്നാലെ കണ്ണൂര്‍-തിരുവനന്തപുരം ജന്‍ശതാബ്ദി എക്‌സ്പ്രസിലെ സീറ്റുകള്‍ മാറ്റാന്‍ ദക്ഷിണ റെയില്‍വേ തീരുമാനം. ട്രെയിന്‍ നമ്പര്‍ 12081/12082ലെ നിലവിലെ സീറ്റുകള്‍ക്ക് പകരം പുഷ്ബാക്ക് സൗകര്യമുള്ള ബക്കറ്റ് ടൈപ്പ് സീറ്റുകള്‍ ഘടിപ്പിക്കും. അടുത്ത 10 ദിവസത്തിനകം മാറ്റം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

നിലവില്‍ 15 സിറ്റിങ് കോച്ചുകളാണ് ട്രെയിനിലുള്ളത്. പുതിയ കോച്ചുകളിലെ സീറ്റുകള്‍ ഏകദേശം 90 ഡിഗ്രിയിലുള്ളവയായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുയര്‍ന്നിരുന്നു. പ്രത്യേകിച്ച് മണിക്കൂറുകള്‍ നീളുന്ന യാത്രയില്‍ നടുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

മാധ്യമ റിപ്പോര്‍ട്ടുകളും യാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് റെയില്‍വേയുടെ നടപടി. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പുതിയ കോച്ചുകളിലെ ബെഞ്ച് പോലെയുള്ള സീറ്റുകള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ദീര്‍ഘദൂര യാത്രക്ക് ഒട്ടും അനുയോജ്യമല്ലാത്ത സീറ്റുകളും പുഷ്ബാക്ക് സൗകര്യം ഒഴിവാക്കിയതുമായിരുന്നു പ്രധാന പരാതി.

TAGS :

Next Story