Quantcast

തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി; ഒരാളെ കുത്തി

കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.

MediaOne Logo

Web Desk

  • Published:

    30 Sept 2022 11:54 PM IST

തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി; ഒരാളെ കുത്തി
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി. മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തി. കാലിന് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി ഒമ്പതോടെയാണ് പാളയം പരിസരത്തു നിന്നും മ്യൂസിയത്തിലേക്ക് പോത്ത് വിരണ്ടോടിയത്. കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.

മ്യൂസിയം പരിസരത്തേക്ക് കയറിയ പോത്ത് ഇവിടെ നടക്കാനെത്തിയ ആളുകളെ ആക്രമിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ പോത്ത് കുത്തുകയും ഇദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുകയുമായിരുന്നു.

ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വലയെറിഞ്ഞു വീഴ്ത്തി പോത്തിനെ കീഴടക്കിയത്. തുടര്‍ന്ന് നഗരസഭയ്ക്ക് കൈമാറി.

TAGS :

Next Story