Quantcast

ബഫര്‍ സോണ്‍: ആശങ്ക ഒഴിയാതെ പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശവാസികള്‍

ഈ പ്രദേശങ്ങളെ വനപരിധിയിൽ നിന്ന് ഒഴിവാക്കത്തതാണ് ആശങ്കക്ക് കാരണം. ഒരു കിലോമീറ്ററായി ബഫര്‍ സോണ്‍ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-27 02:06:38.0

Published:

27 April 2023 2:03 AM GMT

Buffer Zone: Residents of Pambavali Angel Valley not to worry
X

കോട്ടയം: ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി ആശ്വാസം നല്കുന്നതാണെന്ന് പറയുമ്പോഴും കോട്ടയം ജില്ലയിലെ പമ്പാവാലി എയ്ഞ്ചൽ വാലി മേഖലകളിലെ ജനങ്ങളുടെ ആശങ്ക മാറുന്നില്ല. ഈ പ്രദേശങ്ങളെ വനപരിധിയിൽ നിന്ന് ഒഴിവാക്കത്തതാണ് ആശങ്കക്ക് കാരണം. ഒരു കിലോമീറ്ററായി ബഫര്‍ സോണ്‍ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്.

സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഉത്തരവിലൂടെ നീക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഭേദഗതി, എന്നാൽ ഉത്തരവ് കേരളത്തിൽ ആശ്വാസം നൽകുന്നതാണെങ്കിലും കോട്ടയം ജില്ലയിലെ പമ്പാവാലി എയ്ഞ്ചൽ വാലി മേഖലയിലുള്ളവർ വലിയ ആശങ്കയിൽ തന്നെയാണ്. സർവേകളിൽ ജനവാസ മേഖലയായിട്ടും വനമായി രേഖപ്പെടുത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്. ഇക്കാര്യത്തിൽ സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ തന്നെയായിരുന്നു. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു പ്രദേശത്തുണ്ടായത്.



TAGS :

Next Story