Quantcast

അബ്ദുന്നാസർ മഅ്ദനിയുടെ വീട്ടിൽ മോഷണം; ഹോംനഴ്‌സ് പിടിയിൽ

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഷണം നടന്നത്. നാലര പവൻ സ്വർണവും 7500 രൂപയുമാണ് മോഷണം പോയത്‌

MediaOne Logo

Web Desk

  • Updated:

    2024-11-19 04:41:07.0

Published:

19 Nov 2024 10:08 AM IST

arrest
X

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ വീട്ടിൽ മോഷണം. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഷണം നടന്നത്.

നാലര പവൻ സ്വർണവും 7500 രൂപയുമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംനഴ്സായ റംഷാദിനെ പൊലീസ് പിടികൂടി.

മഅ്ദനി ഏറെ നാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. വീട്ടിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി അടുത്തിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം പാറശാല സ്വദേശിയായ റംഷാദ്, 30ലധികം കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജൻസി വഴിയാണ് ഇയാൾ മഅ്ദനിയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

Watch Video Report


TAGS :

Next Story