Quantcast

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്

MediaOne Logo

Web Desk

  • Published:

    23 March 2022 8:28 AM IST

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
X

മലപ്പുറം കൊണ്ടോട്ടിയടിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസറാണ് വിജി. ഇന്ന് രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപത്തെ പൂക്കോക്കട പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്.

അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു.


TAGS :

Next Story