Quantcast

ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചു; ആറ് മരണം

കര്‍ണാടക കെ.സി റോഡ് സ്വദേശികളായ കുടുംബം ഓട്ടോയില്‍ തുമ്മിനാടിലേക്ക് പോകുമ്പോഴാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2025-08-28 11:13:32.0

Published:

28 Aug 2025 4:07 PM IST

ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചു; ആറ് മരണം
X

കാസര്‍കോട്: തലപ്പാടിയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കര്‍ണാടക ആര്‍.ടി.സി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

കര്‍ണാടക കെ.സി റോഡ് സ്വദേശികളായ കുടുംബം ഓട്ടോയില്‍ തുമ്മിനാടിലേക്ക് പോകുമ്പോഴാണ് അപകടം. ബസ് ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിക്കുകയായിരുന്നു.

ഓട്ടോറിക്ഷയില്‍ ഇടിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ നിയന്ത്രണം വിട്ടതായും നാട്ടുകാര്‍ പറയുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഘമനം. മൂന്ന് പേരുടെ നില അതീവഗുരുതരമായി തുടരുന്നു.

TAGS :

Next Story