'ഭാര്യാ പിതാവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല,രണ്ട് മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങി'; പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധിച്ച് വ്യവസായി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു

തൃശൂര്‍: പാലിയേക്കര ടോളിൽ പ്രതിഷേധവുമായി വ്യവസായി. NTC എംഡി വർഗീസ് ജോസാണ് പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധിച്ചത്. രണ്ടുമണിക്കൂറോളമാണ് വ്യവസായി ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നത്.
ഇന്നലെ ഭാര്യാ പിതാവിന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി പേരാമ്പ്രയിലേക്ക് പോകാനെത്തിയതായിരുന്നു വ്യവസായിയും കുടുംബവും. ടോൾ അടച്ചിട്ടും രണ്ടുമണിക്കൂർ ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വന്നതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. തിരിച്ചെത്തിയ ശേഷമാണ് വര്‍ഗീസ് ജോസ് ടോള്‍ പ്ലാസയിലെത്തി പ്രതിഷേധിച്ചത്.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ജൂലൈ 9 ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല. ദേശീയ പാത അതോറിറ്റിക്ക് ഗുരുതര അലംഭാവമാണെന്നും കോടതി വിമർശിച്ചു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.
Adjust Story Font
16


