Quantcast

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': മുകേഷ്

'വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും'

MediaOne Logo

Web Desk

  • Updated:

    2024-09-05 17:51:17.0

Published:

5 Sept 2024 10:01 PM IST

Govt to High Court seeking cancellation of Mukeshs anticipatory bail
X

തിരുവനന്തപുരം: പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി എംഎൽഎ മുകേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിനിമാതാരം പ്രതികരിച്ചത്.

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യുമെന്നും നിയമ പോരാട്ടം തുടരു'മെന്നും മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ആലുവ സ്വദേശിയായ നടിയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. താരസംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

നേരത്തെ, സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയിരുന്നു. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. പീഡനക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

TAGS :

Next Story