'ഇസ്രായേൽ ഊതിവീർപ്പിച്ച ബലൂൺ, ഇറാൻ കരുതിയതിനേക്കാളും അപ്പുറം'; സി.എ മൂസ മൗലവി
''ആർക്കും തങ്ങളെ തൊടാൻ പറ്റില്ലെന്ന സയണിസ്റ്റ് അഹന്തക്ക് മുഖമടച്ച പ്രഹരം ഏറ്റിട്ടുമുണ്ട്. ഇനിയെങ്കിലും ഈ കൊള്ളരുതായ്മകൾ ഇസ്രയേൽ അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്''

തിരുവന്തപുരം: ഇസ്രായേൽ ഊതിവീർപ്പിച്ച ബലൂൺ ആണെന്നും ഇറാൻ കരുതിയതിനേക്കാൾ അപ്പുറമാണെന്നും ലോകം തിരിച്ചറിഞ്ഞെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി.
''യുദ്ധം അവസാനിച്ചതിൽ സന്തോഷം. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മൃഗീയതയെ ലോകം കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ആർക്കും തങ്ങളെ തൊടാൻ പറ്റില്ലെന്ന സയണിസ്റ്റ് അഹന്തക്ക് മുഖമടച്ച പ്രഹരം ഏറ്റിട്ടുമുണ്ട്. ഇനിയെങ്കിലും ഈ കൊള്ളരുതായ്മകൾ ഇസ്രായേൽ അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്''- ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
''സയണിസ്റ്റുകളുടെ ഏകപക്ഷീയമായ മുസ്‌ലിം നശീകരണ യുദ്ധം നടക്കുമ്പോഴും ഇങ്ങ് കേരളത്തിൻ്റെ മൂലയ്ക്കിരുന്ന് ശിയായിസത്തെ കുത്തിപ്പൊക്കി കുളം കലക്കാനിറങ്ങിയവർ ആർക്കാണ് കുടപിടിക്കുന്നതെന്ന് വ്യക്തം.ആശയപരമായ കാര്യങ്ങളിൽ വിയോജിച്ച് നിൽക്കുമ്പോൾ തന്നെ മുസ്‌ലിം സമുദായം അസ്തിത്വപരമായ വെല്ലുവിളി നേരിടുന്ന പൊതു പ്രശ്നങ്ങളിൽ ഒറ്റ ശബ്ദത്തിൽ പ്രതികരിക്കാൻ കഴിയാത്തവിധം വിഭാഗീയതയും ശത്രുതയും സമുദായത്തിൽ സൃഷ്ടിക്കുന്നത് ദൗർഭാഗ്യകരമാണ്. അതുകൊണ്ട് 'വിയോജിക്കാം ശത്രുത ഒഴിവാക്കാം''- അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇസ്രയേൽ ഏകപക്ഷീയമായി ഇറാനിൽ കടന്നുകയറി തുടങ്ങിവെച്ച യുദ്ധാക്രമം ഇസ്രായേലും അമേരിക്കയും കൂടി അവസാനിപ്പിക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ആരൊക്കെ എന്തൊക്കെ ന്യായം പറഞ്ഞാലും ഇസ്രയേൽ ഊതിവീർപ്പിച്ച ബലൂൺ ആണെന്നും ഇറാൻ കരുതിയതിനേക്കാൾ അപ്പുറമാണെന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മൃഗീയതയെ ലോകം കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ആർക്കും തങ്ങളെ തൊടാൻ പറ്റില്ലെന്ന സയണിസ്റ്റ് അഹന്തക്ക് മുഖമടച്ച പ്രഹരം ഏറ്റിട്ടുമുണ്ട്. കൂടുതൽ രാജ്യങ്ങളും ഇസ്രയേലിലെ ഒരു വിഭാഗം ജനങ്ങളും നെതന്യാഹുവിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതും ശുഭോദർക്കമാണ്. ഇനിയെങ്കിലും ഈ കൊള്ളരുതായ്മകൾ ഇസ്രയേൽ അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്.
സയണിസ്റ്റുകളുടെ ഏകപക്ഷീയമായ മുസ്‌ലിം നശീകരണ യുദ്ധം നടക്കുമ്പോഴും ഇങ്ങ് കേരളത്തിൻ്റെ മൂലയ്ക്കിരുന്ന് ശിയായിസത്തെ കുത്തിപ്പൊക്കി കുളം കലക്കാനിറങ്ങിയവർ ആർക്കാണ് കുടപിടിക്കുന്നതെന്ന് വ്യക്തം.
ആശയപരമായ കാര്യങ്ങളിൽ വിയോജിച്ച് നിൽക്കുമ്പോൾ തന്നെ മുസ്‌ലിം സമുദായം അസ്തിത്വപരമായ വെല്ലുവിളി നേരിടുന്ന പൊതുപ്രശ്നങ്ങളിൽ ഒറ്റ ശബ്ദത്തിൽ പ്രതികരിക്കാൻ കഴിയാത്തവിധം വിഭാഗീയതയും ശത്രുതയും സമുദായത്തിൽ സൃഷ്ടിക്കുന്നത് ദൗർഭാഗ്യകരമാണ്. അതുകൊണ്ട് 'വിയോജിക്കാം ശത്രുത ഒഴിവാക്കാം.'
പൊതു വിഷയങ്ങളിൽ സമുദായത്തിൻ്റെ പ്രതികരണങ്ങളെ ഏകീകരിച്ചും പരസ്പരം ഒറ്റുകൊടുക്കാതെയും പൊതു മണ്ഡലത്തിൽ സൗഹൃദാന്തരീക്ഷം നിലനിർത്തിയും ഇസ്‌ലാമിനെ നെഞ്ചേറ്റിയും സമുദായം മുന്നോട്ട് പോകുകയാണ് വേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Adjust Story Font
16

