'പുനലൂരിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിക്കും': എൽഡിഎഫ് സ്ഥാനാർഥി സി. അജയപ്രസാദ്
വികസനനേട്ടം മുന്നോട്ടുവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അജയപ്രസാദ് പറഞ്ഞു

കൊല്ലം: പുനലൂർ മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ട് വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സി. അജയപ്രസാദ്. കഴിഞ്ഞ 30 വർഷം സിപിഐ എംഎൽഎമാർ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യും. മണ്ഡലത്തിൽ ആരിൽ നിന്നും പ്രതികൂലമായ പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നും അജയപ്രസാദ് മീഡിയവണിനോട് പറഞ്ഞു.
ജനവികാരം മനസിലാക്കി പ്രവർത്തിക്കുന്നകൊണ്ടാണ് തുടർച്ചയായി സിപിഐ പുനലൂരിൽ വിജയിക്കുന്നത്. സ്ഥാനാർഥിത്വം എല്ലാവരും ഒരുപോലെ സ്വീകരിച്ചു. വികസനനേട്ടം മുന്നോട്ടുവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അജയപ്രസാദ് പറഞ്ഞു.
Next Story
Adjust Story Font
16

