Quantcast

ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കിറ്റിൽ 16 ഇനങ്ങൾ

കഴിഞ്ഞ വർഷം 83 ലക്ഷം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ വെട്ടിക്കുറയ്ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Aug 2023 8:24 AM GMT

onam kit
X

തിരുവനന്തപുരം: എ.എ. വൈ മഞ്ഞക്കാർഡ് ഉളവർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രി സഭാ തീരുമാനം. 5.8 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കും. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്.

ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

കഴിഞ്ഞ വർഷം 83 ലക്ഷം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ വെട്ടിക്കുറയ്ക്കുകയായിരുന്നു.

TAGS :

Next Story