കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച; പരീക്ഷക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ
വിഷയത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. ഇത്തവണ പരീക്ഷക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ.
നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് ആണ് ചോദ്യപേപ്പർ ആവർത്തിച്ചത്.
കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ഇതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടന്നത്. വിഷയത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
Next Story
Adjust Story Font
16

