Quantcast

ക്യാമ്പസ് ഇസ്‍ലാമോഫോബിയ 2023 വാർഷിക റിപ്പോർട്ട് കവർ പ്രകാശനം ചെയ്തു

2023ൽ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടന്ന പ്രധാന ഇസ്‍ലാമോഫോബിയ സംഭവങ്ങളെ മുൻനിർത്തിയുള്ള വിവരണങ്ങളും വിശകലനങ്ങളുമാണ് റിപ്പോർട്ടിലുള്ളത്

MediaOne Logo

Web Desk

  • Published:

    11 March 2024 3:52 PM GMT

ക്യാമ്പസ് ഇസ്‍ലാമോഫോബിയ 2023 വാർഷിക റിപ്പോർട്ട് കവർ പ്രകാശനം ചെയ്തു
X

കോഴിക്കോട്: ക്യാമ്പസ് അലൈവ് പബ്ലിക്കേഷൻ പുറത്തിറക്കുന്ന ക്യാമ്പസ് ഇസ്‍ലാമോഫോബിയ 2023 വാർഷിക റിപ്പോർട്ട് പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു. അഡ്വ. മുഹമ്മദ് റാഷിദ് എഡിറ്റ് ചെയ്ത റിപ്പോർട്ടിൽ ബാബുരാജ് ഭഗവതി, കെ. അഷ്റഫ് എന്നിവരാണ് പഠനം തയാറാക്കിയത്.

2023ൽ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ചില പ്രധാന ഇസ്‍ലാമോഫോബിയ സംഭവങ്ങളെ മുൻനിർത്തിയുള്ള വിവരണങ്ങളും വിശകലനങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. മാർച്ച് 15 ലോക ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനത്തിൽ പുറത്തിറങ്ങാൻ പോവുന്ന റിപ്പോർട്ടിന്റെ കവർ പ്രകാശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സാമൂഹി, രാഷ്ട്രീയ, പൗരാവകാശ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നു നിർവഹിച്ചത്.

Summary: Cover of Campus Islamophobia 2023 Annual Report, published by Campus Alive Publications, has been released

TAGS :

Next Story