രാത്രി വരെ നീണ്ട പ്രചാരണം; വീട്ടിലെത്തിയ പിന്നാലെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
എടക്കര മൂത്തേടം പഞ്ചായത്തിലെ സ്ഥാനാര്‍ഥി ഹസീനയാണ് മരിച്ചത്

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്.രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിൽ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

