Quantcast

വോട്ടിങ് യന്ത്രത്തിലെ സ്ഥാനാർഥി ക്രമം; പാർട്ടികൾക്ക് ആശയക്കുഴപ്പവും അതൃപ്തിയും

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടിങ് മെഷീനിലെ സ്ഥാനക്രമത്തിൽ മുൻഗണനയില്ലാത്തതാണ് ആശയക്കുഴപ്പത്തിന്‍റെ കാരണം

MediaOne Logo

Web Desk

  • Published:

    27 Nov 2025 7:24 AM IST

വോട്ടിങ് യന്ത്രത്തിലെ സ്ഥാനാർഥി ക്രമം; പാർട്ടികൾക്ക് ആശയക്കുഴപ്പവും അതൃപ്തിയും
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിലെ സ്ഥാനാർഥികളുടെ ക്രമം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പവും അതൃപ്തിയും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടിങ് മെഷീനിലെ സ്ഥാനക്രമത്തിൽ മുൻഗണനയില്ലാത്തതാണ് ആശയക്കുഴപ്പത്തിന്‍റെ കാരണം.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദേശീയ, സംസ്ഥാന പാർട്ടികൾക്ക് മുൻഗണന ലഭിക്കാറുണ്ട്. എന്നാൽ വർഷങ്ങളായി തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ബാലറ്റ് ക്രമം തീരുമാനിക്കുന്നത് മലയാളം അക്ഷരമാല ക്രമത്തിലാണ്. ഇതിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക മുൻഗണന നൽകുന്നില്ല.

ഇത്തവണ ഈ രീതിക്ക് മാറ്റമുണ്ടാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല. പേരുകൾ അക്ഷരമാല ക്രമത്തിൽ വരുമ്പോൾ അപരന്മാരും വിമതരും സ്വതന്ത്ര സ്ഥാനാർഥികളും വോട്ടിങ് യന്ത്രത്തിലെ ആദ്യ നമ്പറുകളിൽ വരാനുള്ള സാധ്യയുണ്ടന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കക്ക് കാരണം.

തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, വിഷയം പരിഹരിക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും വ്യക്തമായി കാണിക്കുന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.



TAGS :

Next Story