Quantcast

ഇടുക്കിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചു

തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

MediaOne Logo

Web Desk

  • Updated:

    2026-06-05 07:38:46

Published:

5 Jun 2026 12:51 PM IST

ഇടുക്കിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന്  കഞ്ചാവ് മിഠായികൾ പിടിച്ചു
X

ഇടുക്കി: ഇടുക്കിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. ഇടുക്കി അടിമാലിയിലാണ് നർക്കോട്ടിക് സംഘം മിഠായികൾ പിടിച്ചെടുത്തത്. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാർക്കോട്ടിക് സംഘം വ്യക്തമാക്കി.

അതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീൺ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

കോഴിക്കോട് നഗരത്തിൽ നടന്ന രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരിൽ നിന്ന് കാറിൽ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി . ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത് .

അതേസമയം അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളി. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ മറയാക്കിയും ലഹരി കടത്ത് നടത്തുന്നു. റെയിൽവേ സ്റ്റേഷൻ വഴി കടത്തിയ പത്ത് കേസുകളാണ് സിറ്റി പൊലീസ് മാത്രം രജിസ്റ്റർ ചെയ്‌തത്. എക്സൈസും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധനയാണ് ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജില്ലയിൽ നടത്തുന്നത്.

ലഹരി തടയാൻ പരിശോധന ശക്തമാക്കുമ്പോൾ കടത്തു സംഘങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. ആര്യങ്കാവ് അതിർത്തികടനം ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരിയുടെ പ്രധാന വരവ്. നിർമാണം കൊല്ലം റെയിൽവേ സ്റ്റേഷനാണ് പ്രധാന മാർഗം. 2024ഇൽ 413 ലഹരി കേസുകൾ മാത്രം ആയിരുന്നെങ്കിൽ 2025ഇൽ അത് 1756 ആയി ഈ വർഷം ആദ്യ അഞ്ച് മാസം രജിസ്റ്റർ ചെയ്‌തതു 413 കേസുകൾ. 2026 മെയ് വരെ 323 പേരാണ് അറസ്റ്റിലായത്, 2025ഇൽ 1865ഉം 2024ഇൽ 476ഉം ആകുയിരുന്നു. ലഹരി പ്രധാനമായി എത്തുന്ന റെയിൽവെ സ്റ്റേഷനുകളിലും അന്തർ സംസ്ഥാന ബസുകളിലും പരിശോധന കർശനമാക്കി.

എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ എൽഎസ്ഡി, കെറ്റാമിൻ, ഡയസെപ്പം, ടൈഡോൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ ജില്ലയിൽ നിന്ന് പിടികൂടി. ലഹരി വ്യാപനവും, ഉപയോഗവും തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീരദേശ മേഖല ഉൾപ്പടെ കേന്ദ്രീകരിച്ചു പൊലീസും എക്സൈസും ചേർന്ന് പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്.



TAGS :

Next Story