Quantcast

തലസ്ഥാന വിവാദം: ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തിയെന്ന് ഹൈബി ഈഡന്‍

'ജനാധിപത്യ രാജ്യത്ത് എനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബില്ല് പിൻവലിച്ചിട്ടില്ല പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ആലോചിക്കും'

MediaOne Logo

Web Desk

  • Updated:

    2023-07-08 05:33:20.0

Published:

8 July 2023 5:30 AM GMT

Capital Controversy: Hibi Eden said the bill was leaked from the Chief Ministers office
X

കൊച്ചി: തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബില്ലിൽ അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന് ഹൈബി ഈഡൻ. കേന്ദ്ര സർക്കാരിന് നൽകിയ ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കി. ജനപ്രതി എന്ന നിലയിൽ എന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

'പാർട്ടിയെ പ്രതിരോധത്തിലാക്കില്ല. നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നില്ല. ജനാധിപത്യ രാജ്യത്ത് എനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബില്ല് പിൻവലിച്ചിട്ടില്ല പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ആലോചിക്കും. അക്കാദമികമായ ചർച്ചയാണ് ഉയർത്തിയത്. തതിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് അവർക്ക് മറുപടി പറയുന്നില്ല. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബില്ല് പിൻവലിച്ചിട്ടില്ല. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ആലോചിക്കും. പബ്‌ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നൽകിയത് എന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. ഹൈബി ഈഡൻ പറഞ്ഞു.


TAGS :

Next Story