ആലപ്പുഴയിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്ക്
യുവ, ലിബർട്ടി ക്ലബ്ബുകൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ്ബ് ആണ് ലിബർട്ടി

ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് ക്ലബ്കളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ.
കുട്ടികൾക്കും സ്ത്രീകൾക്കും അടക്കം പരിക്കേറ്റു. യുവ, ലിബർട്ടി ക്ലബ്ബുകൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ്ബ് ആണ് ലിബർട്ടി. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

