Quantcast

മതവിദ്വേഷ പ്രചാരണം: അനിൽ ആന്റണിക്കെതിരെ കേസ്

കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-10-31 10:06:26.0

Published:

31 Oct 2023 9:48 AM GMT

BJP will come to power next election in Kerala says Anil Antony
X

കാസർകോട്: കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ കേസെടുത്തു. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

കുമ്പളയിലെ വനിത സ്വശ്രയ കോളേജിന് മുമ്പിലുള്ള സ്റ്റോപ്പിൽ നിർത്താത്ത ബസ്സ് തടഞ്ഞ വിദ്യാർഥിനികളുടെ ദൃശ്യമാണ് സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമങ്ങൾ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വാശ്രയ കോളേജിലെ വിദ്യാർഥിനികളാണ് ബസ് തടഞ്ഞത്. ഇതിനിടെ യാത്രക്കാരിയുമായുണ്ടായ തർക്കത്തെയാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചത്. സറ്റോപ്പിൽ സ്ഥിരമായി നിർത്താത്ത സ്വകാര്യ ബസ്സിനെ കോളേജിലെ വിദ്യാർഥിനികൾ റോഡിൽ തടയുകയായിരുന്നു. ഇതിന് ശേഷം ബസ്സിൽ കയറിയ വിദ്യാർഥികളോട് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരി ക്ഷോഭിക്കുകയും ബസ്സ് നിർത്താതെ പോവുന്നതിലുള്ള പ്രയാസം വിദ്യാർഥികൾ യാത്രക്കാരിയോട് വിശദീകരിക്കുകയും ചെയ്തു.

ഇതിനിടയിൽ മറ്റാരോ ചീത്ത വിളിച്ചത് വിദ്യാർഥികളെ ക്ഷുഭിതരാക്കി. ഈ ദൃശ്യങ്ങളാണ് സംഘപരിവാർ സാമൂഹ്യ മാധ്യമങ്ങൾ വഴി ഉത്തരേന്ത്യയിൽ വ്യാപകമായി വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്. പർദ്ദ ഇടാതെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വ്യാജ പ്രചരണം. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. െജ.എസ് അഖിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.


TAGS :

Next Story