Quantcast

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകനെതിരെ കേസ്

വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെതിരെയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    5 Oct 2025 11:30 AM IST

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്;  ബിജെപി പ്രവർത്തകനെതിരെ കേസ്
X

ചിത്രരാജ്  Photo| MediaOne

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു.ബിജെപി തിരുവനന്തപുരം വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ചിത്രരാജിനെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു. ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്.കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയി.ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story