Quantcast

യുവാവിനെ വാഹനമിടിച്ചിട്ട സംഭവം; കടവന്ത്ര സിഐക്കെതിരെ കേസ്

സിഐയുടെ വാഹനമിടിച്ച് മട്ടാഞ്ചേരി സ്വദേശിക്ക് പരിക്കേറ്റിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-22 09:48:34.0

Published:

22 May 2023 1:21 PM IST

Case against Ernakulam Kadavantra CI,accident,Case against Kadavantra CI in the incident of hitting a young man,യുവാവിനെ വാഹനമിടിച്ച സംഭവത്തിൽ കടവന്ത്ര സി.ഐക്കെതിരെ കേസ്
X

കൊച്ചി: യുവാവിനെ വാഹനമിടിച്ച സംഭവത്തിൽ കടവന്ത്ര സിഐക്കെതിരെ കേസ്. തോപ്പുംപടി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെ ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സിഐ ജിപി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്.

ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. സിഐയും വനിതാ സുഹൃത്തുമാണ് കാറിനുളളിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വിമൽ ജോളിക്ക് കൈക്കും വയറിനും പരിക്കേറ്റിരുന്നു.

സംഭവത്തിൽ കേസെടുക്കാത്തത് വിവാദമായതോടെയാണ് തോപ്പുംപടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.സംഭവ സമയത്ത് സിഐ മദ്യപിച്ചിരുന്നുവെന്നും പരാതിയുണ്ട്.


TAGS :

Next Story