Quantcast

കശ്മീർ വിവാദ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുത്തു

തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർ‌ദേശപ്രകാരമാണ് നടപടി.

MediaOne Logo

Web Desk

  • Published:

    24 Aug 2022 9:15 AM IST

കശ്മീർ വിവാദ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുത്തു
X

തിരുവല്ല: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസാണ് കേസെടുത്തത്.

ഐപിസി 163 ബി, പ്രിവൻഷൻ ഓഫ് നാഷണൽ ഹോണർ ആക്ട് ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഭരണഘടനയെ അപമാനിച്ചു, കലാപാഹ്വാനം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മല്ലപ്പള്ളി സിഐ ​ഗോപിനാഥനാണ് അന്വേഷണ ചുമതല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർ‌ദേശപ്രകാരമാണ് നടപടി. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹരജിയിലായിരുന്നു കോടതി നിർദേശം.

കീഴ്വായ്പ്പൂർ സിഐക്കാണ് കോടതി നിർദേശം നല്‍കിയത്. കീഴ്വായ്പൂർ കൂടാതെ മല്ലപ്പള്ളി സ്റ്റേഷനിലും പരാതി ലഭിച്ചിരുന്നു.

TAGS :

Next Story