കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് വൃന്ദ കാരാട്ട്
വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബജറംഗ്ദളിനും ആര്‍എസ്എസിനും സമാന ചിന്താഗതിയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു

കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന കുറ്റമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്.
വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബജറംഗ്ദളിനും ആര്‍.എസ്.എസിനും സമാന ചിന്താഗതിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രക്ഷകര്‍തൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും വൃന്ദ കാരാട്ട് ആരോപിച്ചു.
അങ്കമാലി എളവൂരില്‍ സി. പ്രീതി മേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു വൃന്ദ കാരാട്ടിന്റെ പ്രതികരണം.
Next Story
Adjust Story Font
16

