Quantcast

നടൻ ബാലചന്ദ്രമേനോനെതിരെ അപകീർത്തി പരാമർശം; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെയും ഡിജിപിക്ക് പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2024-09-29 04:36:28.0

Published:

29 Sept 2024 9:50 AM IST

actor balachandra menon
X

കൊച്ചി: അപകീർത്തി പരാമർശം നടത്തിയെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ എറണാകുളം സൈബർ പൊലീസ് കേസെടുത്തു. ബാലചന്ദ്ര മേനോനെതിരായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണംം ചെയ്ത ചാനലുകൾക്കെതിരെയാണ് കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.

വിഡിയോയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് കാണിച്ച് ബാലചന്ദ്രമേനോൻ പരാതി നൽകുകയായിരുന്നു. നടി യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നടിക്കെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story