പാലക്കാട്ട് വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ആക്രമണം.

പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് കേസ്. ആലത്തൂർ പൊലീസാണ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. ചെറിയ ഷെഡിൽ താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ സുരേഷ് കയറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സുരേഷും ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണ്.
Next Story
Adjust Story Font
16

