Quantcast

ബിഎൽഒയെ തടഞ്ഞുവച്ച് ഭീഷിണിപ്പെടുത്തിയ സംഭവം; കാസർകോട്ട് ബിജെപി പ്രവർത്തകനെതിരെ കേസ്

രേഖകൾ പിടിച്ചു വാങ്ങുകയും മൊബൈലിൽ ഫോട്ടോ പകർത്തുകയും ചെയ്തു എന്നും പരാതിയിൽ

MediaOne Logo

Web Desk

  • Updated:

    2025-12-06 09:09:55.0

Published:

6 Dec 2025 1:07 PM IST

ബിഎൽഒയെ തടഞ്ഞുവച്ച് ഭീഷിണിപ്പെടുത്തിയ സംഭവം; കാസർകോട്ട് ബിജെപി പ്രവർത്തകനെതിരെ കേസ്
X

കാസർകോട്: കാസർകോട് ബന്തിയോട് ബിഎൽഒയെ തടഞ്ഞുവച്ച് ഭീഷിണിപ്പെടുത്തി ഫോട്ടോ എടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ കേസ്.

ബിഎൽഒ സുഭാഷിനിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനായ അമിത്തിനെതിരെയാണ് കേസ് എടുത്തത്. ഇന്നലെ പെരിങ്കടി 72-ാം ബൂത്തിൽ എസ്ഐആർ രേഖകൾ പരിശോധിക്കുന്നതിനിടെ അമിത് ചില രേഖകളുടെ പേരുപറഞ്ഞ് സുഭാഷിനിനോട് ബഹളം ഉണ്ടാക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് നയബസാർ വിലേജ് ഓഫിസിൽ രേഖകൾ ഏൽപ്പിച്ചതിന് ശേഷം നടന്നു പോകുമ്പോൾ ഉപ്പള ടൗണിൽ വെച്ച് അമിത് തടഞ്ഞു. കൈയിലുണ്ടായിരുന്ന രേഖകൾ പിടിച്ചു വാങ്ങുകയും ഭിഷണിപ്പെടുത്തുകയും മൊബൈലിൽ ഫോട്ടോ പകർത്തുകയും ചെയ്തു എന്നാണ് കേസ്.

TAGS :

Next Story