Quantcast

38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ കേസ്‌

പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2025-03-26 00:48:42.0

Published:

25 March 2025 10:45 PM IST

38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ കേസ്‌
X

കൊച്ചി: സംഗീതസംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ വഞ്ചനാ കേസ്. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ പറ്റിച്ചു എന്നാണ് പരാതി.

ഇക്കഴിഞ്ഞ ജനുവരിയില്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്.

ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Watch Video Report


TAGS :

Next Story