സ്ത്രീയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ പൊലീസുകാരനെതിരെ കേസ്
ഉണ്ണികൃഷ്ണന്‍റെ ഭാര്യ വീട്ടിലെത്തി കേസ് പിൻവലിക്കാൻ അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു

കോഴിക്കോട്: സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്. സിറ്റി പൊലീസിലെ പ്രത്യേക ക്രൈം അന്വേഷണ സംഘാംഗം ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. അസമയങ്ങളിൽ നിരന്തരമായി ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
നേരത്തെ പരാതിക്കാരിയും പൊലീസുകാരനും തമ്മില്‍ പരിചയമുണ്ടായിരുന്നു. പിന്നീട് കുറച്ച് കാലം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല.അതിനിടയിലാണ് പരാതിക്കാരിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നിരന്തരം വിളിച്ചത്. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ വെറുതെ വിളിച്ചതാണെന്നായിരുന്നു പൊലീസുകാരന്റെ മറുപടിയെന്ന് പരാതിക്കാരി പറയുന്നു. പിന്നീട് അശ്ലീല ചുവയിൽ സംസാരിക്കാനും തുടങ്ങി. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും തുടർന്ന് ഇയാൾക്കെതിരെ കമ്മീഷണർക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു.
പരാതി കൊടുത്തതിന് ഇതിന് പിന്നാലെ ഇയാൾ പലതവണ വീട്ടിലെത്തി ബെല്ലടിച്ചു. എന്നാല്‍ പൊലീസുകാരനാണ് വന്നതെന്ന് മനസിലായപ്പോള്‍ വാതിൽ തുറന്നില്ല. രാത്രി രണ്ടുമണിക്കും വീട്ടിൽ വന്നു ബെല്ലടിച്ചു. പിന്നീട് പൊലീസുകാരന്റെ ഭാര്യ വീട്ടിലെത്തി കേസ് പിൻവലിക്കാൻ അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു.
Adjust Story Font
16

