Quantcast

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യംചെയ്യലിന് ഹാജരായി

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    28 March 2022 6:46 AM GMT

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യംചെയ്യലിന് ഹാജരായി
X

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.

ആലുവ പൊലീസ് ക്ലബ്ബില്‍ രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം. എഴുതി തയാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക. ദിലീപിന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും. ദിലീപ് ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ക്രൈംബ്രാഞ്ച് എസ്.പി സോജനും ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന് പുറമേ കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 15 വരെയാണ് കേസില്‍‌ തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിട്ടുള്ളത്.

TAGS :

Next Story