കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40ലക്ഷം കവർന്ന പ്രതി പിടിയിൽ
പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാൽ ബസ്സിൽ വച്ചാണ് പിടിയിലായത്

കോഴിക്കോട്:കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാൽ ബസ്സിൽ വച്ചാണ് പിടിയിലായത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് പ്രതി പെലീസ് കസ്റ്റഡിയിലാവുന്നത്.
തൃശ്ശൂരിൽനിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് വരുന്ന വഴിയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായെതെന്നാണ് വിവരം. അതിനൊപ്പം തന്നെ ഇയാൾ പാലക്കാട്ടേക്ക് പോയതായുള്ള അനൗദ്യോഗിഗ വിവരവും പൊലീസിൽ നിന്ന് ലഭിക്കുന്നുണ്ട്.
ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. അതേസമയം ഇയാളിൽ നിന്ന് 50,000 രൂപ മാത്രമാണ് കണ്ടെടുത്തത്. ബാക്കി പണത്തെക്കുറിച്ച് നിലവിൽ പൊലീസിന് വ്യക്തതയില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പന്തീരാങ്കാവിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
Adjust Story Font
16

