പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു
എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പൊലീസ് കേസെടുത്തത്

കൊച്ചി:എറണാകുളത്ത് പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിലാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. പീഡന പരാതി നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
380000 രൂപ വാങ്ങി പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണം നൽകാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു.പൊലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.
എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പൊലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.
Next Story
Adjust Story Font
16

