മീഡിയവൺ മാനേജിങ് എഡിറ്റർക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണം -പി.എം.എ സലാം
അഭിപ്രായം വ്യത്യാസമുള്ള ആളുകളെ മുഴുവൻ തല്ലാനും കൊല്ലാനും നടക്കാൻ പറ്റില്ലെന്നും

കോഴിക്കോട്: മീഡിയവൺ മാനേജിംഗ് എഡിറ്റർക്ക് എതിരായി കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ജനാധിപത്യ പരമായ രീതിയിൽ സമാധാനപരമായി കൈകാര്യം ചെയ്യലാണ് സംസ്കാരകമുള്ള മനുഷ്യർക്ക് യോജിച്ചത്ഭരണത്തിന്റെ തണലിൽ ആളുകളെ കായികപരമായി നേരിടുന്നത് സംസ്കാരത്തിന് യോജിച്ചതല്ല. ഇത് ക്രമസമാധാനം തകർക്കും.
അഭിപ്രായം വ്യത്യാസമുള്ള ആളുകളെ മുഴുവൻ തല്ലാനും കൊല്ലാനും നടക്കാൻ പറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ അത് ഭൂഷണമല്ല. സമാധാനന്തരീക്ഷം തകർക്കുന്നു എന്ന് കാണിച്ച് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് സി.ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. 'ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും' എന്ന മുദ്രാവാക്യമാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. മുൻ എംഎൽഎ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യത്തില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി .കയ്യും കാലും വെട്ടും എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16

