കാസ്ട്രോയും ചെഗുവും പാർട്ടി വിട്ട് ബിജെപിയിൽ
ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.

- Updated:
2026-01-24 05:08:04.0

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.
സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.
അതേസമയം, പി.എക്സ് ബാബുവിന് കാലങ്ങളായി പാർട്ടിയുമായി സഹകരണം ഉണ്ടായിരുന്നില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചു. മക്കൾ ആരും പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സിപിഐ തലയാഴം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡ് നല്ലതണ്ണിയിൽനിന്ന് മത്സരിച്ച സോണിയ ഗാന്ധിയെന്ന ബിജെപി സ്ഥാനാർഥിയും ഇത്തരത്തിൽ പേര് കൊണ്ട് വ്യത്യസ്തയായ ആളായിരുന്നു. എന്നാൽ തോൽവിയായിരുന്നു ഫലം. കോൺഗ്രസ് സ്ഥാനാർഥി മഞ്ജുള രമേഷാണ് ഇവിടെ വിജയിച്ചത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി.
Adjust Story Font
16
