അനധികൃത സ്വത്ത് സമ്പാദനം; കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രാഹിമിനെതിരെ സിബിഐ അന്വേഷണം.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജോമോൻ പുത്തൻ പുരക്കൽ നൽകിയ ഹരജിയിലാണ് നടപടി.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം. രേഖകൾ കൈമാറാൻ വിജിലൻസിന് നിർദേശം നൽകി. കൊച്ചി യൂണിറ്റ് ആണ് അന്വേഷണം നടത്തേണ്ടത്. സിബിഐ ഡയറക്ടർ സംബന്ധിച്ച അടിയന്തരമായി ഉത്തരവിറക്കണം. കേസ് സംബന്ധിച്ച ഫയൽ വിജിലൻസ് അടിയന്തരമായി സിബിഐയ്ക്ക് കൈമാറണം. എൻക്വയറി കമ്മീഷൻ നടപടികൾ അവസാനിപ്പിക്കുന്നതായും ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
2016 ലാണ് ജോമോൻ പുത്തൻപുരക്കൽ കെ.എം എബ്രഹാമിന് എതിരായി വിജിലൻസിന് സമീപിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു ആരോപണം. മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകളുടെ ഇഎംഐ, കൊല്ലത്തെ ഷോപ്പിംഗ് മാൾ, ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങൾ സിവിൽ സർവീസ് സെപ് പ്രകാരം മറച്ചുവച്ചു എന്നിവയായിരുന്നു ആരോപണങ്ങൾ. എന്നാൽ പ്രാഥമിക അന്വേഷണത്തിനുശേഷം തെളിവില്ലെന്ന് കണ്ടെത്തി വിജിലൻസ് അന്വേഷണം തടസപ്പെട്ടതോടെയാണ് ജോമോൻ പുത്തൻപുരക്കൽ ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16

