സിപിഐ വിടാന്‍ സി.സി മുകുന്ദന്‍; യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
'നാട്ടിക പേയ്‌മെൻ്റ് സീറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു'

തൃശൂര്‍: സിപിഐ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിടാനുള്ള തീരുമാനവുമായി നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിക മണ്ഡലം കമ്മിറ്റിയിലെ അംഗത്വം രാജിവച്ചു. വേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.സി മുകുന്ദന്‍ ആരോപിച്ചു. ആരാണ് തന്നെ വെട്ടിയതെന്ന് പിന്നീട് വെളിപ്പെടുത്തും. നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയില്‍ തനിക്ക് പകരം ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെയാണ് മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഇത് പേയ്‌മെന്റ് സീറ്റ് ആണെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞിരുന്നു.
മുകുന്ദനുമായി കെപിസിസി സെക്രട്ടറി ജോസ് വള്ളൂര്‍ ചര്‍ച്ച നടത്തിയിരുന്നു. മുകുന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് ചര്‍ച്ച. നാട്ടികയിലെ എംഎല്‍എ ഓഫീസിലെത്തിയാണ് ജോസ് കൂടിക്കാഴ്ച നടത്തിയത്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
ഇത്തവണ നാട്ടികയില്‍ മുന്‍ എംഎല്‍എ ഗീതാ ഗോപിയെയാണ് സിപിഐ പരിഗണിക്കുന്നത്. തൃശൂരില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകും. ജയരാജ് വാര്യര്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനെ പരിഗണിക്കുന്നത്. ഒല്ലൂരില്‍ മന്ത്രി കെ.രാജനും, കൊടുങ്ങല്ലൂരില്‍ വി.ആര്‍ സുനില്‍ കുമാറും, കയ്പമംഗലത്ത് കെ.കെ വത്സരാജും മത്സരിക്കും.
Adjust Story Font
16

