Quantcast

ബിവറേജില്‍ നിന്ന് 30 ലേറെ മദ്യക്കുപ്പിയും പണവും കവര്‍ന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പ്രതികളെക്കുറിച്ചു സൂചന ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും പൊലീസ്

MediaOne Logo

Web Desk

  • Published:

    14 Dec 2023 5:35 AM GMT

CCTV footage, beverages  theft,beverages  theft footage,palakkad  theft,latest malayalam news,ബിവറേജ് മോഷണം,പാലക്കാട് മോഷണം,
X

പാലക്കാട്: ചെർപ്പുളശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് കൗണ്ടറിലെ മോഷണം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്.രണ്ടുപേരുടെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. കവർച്ച നടത്തിയവർ നീലനിറത്തിലുള്ള സ്കൂട്ടർ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പ്രതികളെക്കുറിച്ചു സൂചന ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം നവംബർ 19-ന് പുലർച്ചെയാണു കവർച്ച നടന്നത്. മുപ്പതിലേറെ മദ്യക്കുപ്പികളും നാണയത്തുട്ടുകളടങ്ങിയ സഞ്ചിയുമാണ് കവർന്നത്.10 വർഷം മുമ്പും ഇതേ മദ്യവില്പനശാലയിൽ കവർച്ച നടന്നിരുന്നു. വൻ തുക നഷ്ടപ്പെട്ടിട്ടും കേസിൽ ആരേയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


TAGS :

Next Story