Quantcast

കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണു; നാല് കുട്ടികൾക്ക് പരിക്ക്

കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത്.

MediaOne Logo

Web Desk

  • Updated:

    2025-05-27 01:15:35.0

Published:

26 May 2025 10:43 PM IST

Ceiling of community hall collapses in Kochi; four children injured
X

കൊച്ചി: ഗിരിനഗറിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണ് അപകടം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത്. നാല് കുട്ടികൾക്ക് പരിക്കേറ്റു.

സീലിങ് തകർന്ന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കുട്ടികളുടെ തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

TAGS :

Next Story