Quantcast

ഹിഗ്വിറ്റയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ്; പിന്നാലെ ടീസറുമെത്തി

ജനുവരി ആദ്യവാരം റിലീസിന് ശ്രമിക്കുന്നുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    24 Dec 2022 3:53 PM GMT

ഹിഗ്വിറ്റയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ്; പിന്നാലെ ടീസറുമെത്തി
X

കൊച്ചി: ഹിഗ്വിറ്റ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സെൻസറിങ് നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകൻ ഹേമന്ത് ജി നായര്‍ അറിയിച്ചു.

ജനുവരി ആദ്യവാരം റിലീസിന് ശ്രമിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലി വൻ വിവാദമാണ് ഉയർന്നത്. എൻ.എസ് മാധവന്റെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ.

അതേ പേര് ഒരു സിനിമയ്ക്കു നല്‍കിയതിനെ അദ്ദേഹം എതിർത്തതോടെയാണ് സിനിമ വിവാദത്തിലായത്. ഇതേത്തുടർന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിൽ രജിസ്ട്രേഷൻ നൽകില്ലെന്ന് നേരത്തെ ഫിലിം ചേംബർ നിലപാട് എടുത്തിരുന്നു.

എന്നാൽ പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുകയും ചെയ്തു. ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് എന്‍.എസ് മാധവന്‍റെ കഥയുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

2019 നവംബര്‍ എട്ടിന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് അനൗണ്‍സ്‌ ചെയ്തതാണ്. മൂന്ന് വര്‍ഷമില്ലാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹിഗ്വിറ്റയുടെ സെൻസറിങ്ങിന്റെ പിന്നാലെ ടീസറും അണിയറപ്രവർത്തകർ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഹിഗ്വിറ്റയില്‍ കേന്ദ്രകഥാപാത്രങ്ങള്‍. ഇരുവരും ഒന്നിച്ചെത്തിയ 54 സെക്കന്‍ഡ് ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

TAGS :

Next Story