Quantcast

എതിർക്കുന്നവരുടെ നാവരിയാൻ കേന്ദ്രം ശ്രമിക്കുന്നു;മീഡിയവൺ വിലക്കിനെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

എന്തുകൊണ്ട് മീഡിയവണ്ണിന് വിലക്കേർപ്പെടുത്തി എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Feb 2022 1:33 AM GMT

എതിർക്കുന്നവരുടെ നാവരിയാൻ കേന്ദ്രം ശ്രമിക്കുന്നു;മീഡിയവൺ വിലക്കിനെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
X

എതിർക്കുന്നവരുടെ നാവരിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റസാക്ക് പാലേരി. രാജ്യത്തെ പത്രസ്വാതന്ത്രം അപകടത്തിലാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭരണ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.

ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തന്നത്തിന് എതിരായ നടപടിയാണ് മീഡിയവണ്ണിന് ഏർപ്പെടുത്തിയ നിരോധനം എന്ന് റസാക്ക് പാലേരി. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നാവരിഞ്ഞത് ബ്രട്ടീഷുകാരാണ്. സമാനമായ രീതിയിൽ എതിർക്കുന്നവരുടെ നാവരിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് മീഡിയവണ്ണിന് വിലക്കേർപ്പെടുത്തി എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് സജീവ് അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പ്രസംഗിച്ചു.

TAGS :

Next Story